ഇടുക്കി: പട്ടികജാതി വികസന വകുപ്പ് ജില്ലയിലെ കാമാക്ഷി, മരിയാപുരം, ചിന്നക്കനാൽ പഞ്ചായത്തുകളിലേക്ക് എസ്.സി പ്രൊമോട്ടർമാരെ നിയമിക്കുന്നതിനായി കളക്‌ട്രേറ്റിലെ ജില്ലാ പട്ടികജാതി വികസന ആഫീസിൽ 29ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. 18നും 40 നും മദ്ധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി/ പ്ലസ് ടു പാസായവരുമായ താത്പര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സിയും ഉയർന്ന പ്രായപരിധി 50 വയസും കൂടാതെ ഇവർ മൂന്നു വർഷത്തിൽ കുറയാതെ സാമൂഹ്യപ്രവർത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും ഹാജരാക്കണം. താത്പര്യമുള്ളവർ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാമൂഹ്യ പ്രവർത്തന പരിചയം സംബന്ധിച്ച ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണം സ്ഥാപന സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം, തദ്ദേശ സ്വയംഭരണം സ്ഥാപന സെക്രട്ടറിയിൽ നിന്നുമുള്ള റസിഡന്റ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന സമയത്ത് ഹാജരാക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പൽ പട്ടികജാതി വികസന ആഫീസുകളിൽ നിന്ന് ലഭിക്കും. നേരത്തെ ഈ ആഫീസിൽ അപേക്ഷ തന്നവരും പുതിയ അപേക്ഷയുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം.