ഇടുക്കി: ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സാക്ഷരതാ മിഷൻ ജില്ലയിലെ 66 കേന്ദ്രങ്ങളിൽ 'ഇന്ത്യ എന്ന റിപ്പബ്ലിക്' പുസ്തവായന സംഘടിപ്പിക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി. ജനപ്രതിനിധികൾ പുസ്തക വായനയ്ക്ക് നേതൃത്വം നൽകും. സാക്ഷരതാ മിഷൻ ഗുണഭോക്താക്കളും പഠിതാക്കളും പങ്കെടുക്കും. സാക്ഷരതാ മിഷന്റെ ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ തുടർച്ചയായാണ് റിപ്പബ്ലിക് ദിനത്തിലെ പുസ്തക വായന സംഘടിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാ കോ- ഓർഡിനേറ്റർ പി.എം. അബ്ദുൾ കരീം അറിയിച്ചു.