ഇടുക്കി: സംസ്ഥാനത്തെ പതിനായിരം സർക്കാർ ഓഫീസുകൾ ഹരിത ചട്ടത്തിലേക്കുമാറുന്നതിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ ഹരിത ഓഫീസ് സാക്ഷ്യപത്ര വിതരണം ഇന്ന് 11.30 മുതൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ഇടുക്കിയിൽ ഹരിതകേരളം മിഷൻ ജില്ലാ ടീം 132 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. കൂടാതെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഘടക സ്ഥാപനങ്ങളായ 492 ഇടത്തും പരിശോധന നടത്തി. ജില്ലയിലെ 624 ആഫീസുകൾക്ക് ഹരിത സർട്ടിഫിക്കറ്റ് ലഭിച്ചു. 35 തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മസേനയ്ക്ക് ചെക്ക് കൈമാറും.