ഇടുക്കി: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയിൽ നിർമ്മിച്ച അത്യാധുനിക നിലവാരത്തിലുള്ള ആഫീസ് മന്ദിരം, ഇൻസ്പക്ഷൻ ബംഗ്ലാവ് (കൊലുമ്പൻ ഹൗസ്) ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ റൂം റിയൽ ടൈം എയർലി വാണിംഗ് ഒഫ് സ്റ്റക്ച്ചറൽ ഹെൽത്ത് മോണിറ്ററിംഗ് ആന്റ് ഇന്റർപെർറ്റേഷൻ ഫോർ ഡാംസ് (രശ്മി ഫോർഡാംസ്) എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പുതിയ ആഫീസിന്റെ അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും.