കാഞ്ഞാർ: കൊവിഡ് രോഗിയായ ദളിത് കുടുംബത്തെ വീട് കയറി അക്രമിച്ച് ഒരു മാസമായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.പി.എം.എസ് പ്രവർത്തകർ കാഞ്ഞാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കൂവപ്പള്ളിക്കവലയിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. മാർച്ച് പൊലീസ് സ്റ്റേഷനു മുൻവശം പൊലീസ് തടഞ്ഞതിനെ തുടർന്ന് നടുറോഡിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.പി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജില്ലാ പ്രസിഡന്റ് സി.സി. ശിവൻ, സെക്രട്ടറി രതീഷ് പി.കെ., യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ, പി.കെ.ശശി കാഞ്ഞാർ എം.കെ പരമേശ്വരൻ, അനീഷ് പി.കെ., കെ.ജി സോമൻ, സാജു കെ.കെ, ലാൽ ബേബി എന്നിവർ സംസാരിച്ചു.