തൊടുപുഴ: മലയോര ജനതയുടെ സങ്കടങ്ങളും ആശങ്കകളും പ്രതീക്ഷകളം സ്വപ്നങ്ങളുമെല്ലാം പ്രതിനിധികൾ ഉള്ളുതുറന്ന് പങ്കുവച്ചപ്പോൾ മുഖ്യമന്ത്രി ഇടുക്കിയുടെ മനസ് തൊട്ടറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തോടനുബന്ധിച്ച് നടത്തിയ സാമൂഹികസംഗമത്തിൽ ജില്ലയിലെ നീറുന്ന പ്രശ്നങ്ങളടക്കം നിരവധി വിഷയങ്ങൾ ചർച്ചയായി. വിവിധ മേഖലകളിലെ ഭൂമിപ്രശ്‌നമാണ് പ്രധാനമായും ക്ഷണിക്കപ്പെട്ട പ്രതിനിധികൾ ഉയർത്തിയത്. ഭൂപതിവ് ചട്ടത്തിലെ ആശങ്കകളും മൂന്നാർ മേഖലയിലെ നിർമാണ നിരോധനവും മൂന്നു ചെയിൻ മേഖലയിലെ പട്ടയ പ്രശ്‌നവുമാണ് ചർച്ചയായ പ്രധാന ഭൂവിഷയങ്ങൾ. കാർഷികം, വിദ്യാഭ്യാസം, ആരോഗ്യം, കായികം എന്നീ മേഖലകളിൽ നിന്ന് നിരവധി നിർദേശങ്ങൾ വന്നു. കൂടാതെ ഗ്രാമീണ റോഡുകളുടെ വികസനത്തെയും ആദിവാസി ക്ഷേമത്തെയുംകുറിച്ച് നിർദേശങ്ങൾ സംഗമത്തിൽ ഉയർന്നു. ഭാവി കേരളത്തെ കുറിച്ചുള്ള വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയിൽ വിവിധ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട 150 പേരാണ് പങ്കെടുത്തത്. ജില്ലയിലെ കാർഷിക തോട്ടം മേഖലയിലുള്ളവരുമായും വിനോദ സഞ്ചാര മേഖലയിലുള്ളവരുമായും സാമുദായിക നേതാക്കളുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തി.

 കുരുമുളകിന് തറവില നിശ്ചയിക്കണം

 തരിശ് കൃഷിയിടങ്ങളിൽ പാട്ടവ്യവസ്ഥയിൽ കൃഷി പ്രോത്സാഹിപ്പിക്കണം

 സ്‌പൈസസ് പാർക്കുകൾ സ്ഥാപിക്കണം

 ഇടുക്കി മെഡിക്കൽ കോളേജിൽ കൂടുതൽ വകുപ്പുകൾ വേണം

 താലൂക്ക് ആശുപത്രികളിൽ കൂടുതൽ സൗകര്യം ഒരുക്കണം

 മൂല്യ വർദ്ധിത ഉത്പന്ന നിർമാണ യൂണിറ്റ് പ്രോത്സാഹിപ്പിക്കണം
 ജില്ലയ്ക്ക് മാത്രമായി വിദ്യാഭ്യാസ പാക്കേജ് വേണം

 എയ്ഡഡ് കോളേജുകൾ സ്ഥാപിക്കണം

 വിദ്യാഭ്യാസ നിലവാരം പരിശോധിക്കാൻ സമിതി വേണം
 മുട്ടം പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക് വേണം

 കട്ടപ്പന ഗവ. കോളേജിൽ സ്‌പോർട്‌സ് ഹോസ്റ്റൽ വേണം

 കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതി വേണം

 കൂടുതൽ സ്ലോട്ടർ ഹൗസുകൾ വേണം