കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. സ്‌കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശവും നൽകി. കരിമണ്ണൂർ പഞ്ചായത്ത് അംഗം ആൻസി സിറിയക്, പഞ്ചായത്തംഗവും പി.ടി.എ പ്രസിഡന്റുമായ ലിയോ കുന്നപ്പള്ളി, കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരൻ, എം.പി.ടി.എ പ്രസിഡന്റ് റാണി ഷിമ്മി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി. മധുസൂദനൻ, പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ, ഹെഡ്മാസ്റ്റർ സജി മാത്യു, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, പി.ടി.എ സെക്രട്ടറി ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ആഘോഷത്തിൽ എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ.ആർ.സി എന്നിവയുടെ നേതൃത്വത്തിൽ പരേഡ് ഡിസ്‌പ്ലേ നടന്നു. പരിപാടികൾക്ക് എസ്.പി.സി ആഫീസർ ജിയോ ചെറിയാൻ, സ്‌കൗട്ട് മാസ്റ്റർ ജോബിൻ ജോസഫ്, ഗൈഡ് ക്യാപ്ടൻ കെ.യു. ജെന്നി, എൻ.സി.സി ആഫീസർ നിലു ജോർജ്, ജെ.ആർ.സി കോ-ഓർഡിനേറ്റർ ഷീജ പി. ജോൺ എന്നിവർ നേതൃത്വം നൽകി.