തൊടുപുഴ: യൂണിറ്റി ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പട്ടയംകവലയിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പതാകയുയർത്തി. ക്ലബ്ബ് പ്രസിഡന്റ് ടോണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ റിപ്പബ്ലിക് ദിന സന്ദേശവും കർഷക സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. മുനിസിപ്പൽ കൗൺസിലർ സിജി റഷീദ്, സെക്രട്ടറി സജി മാത്യു, മനോജ് ഇ.കെ എന്നിവർ സംസാരിച്ചു.