വണ്ണപ്പുറം: കാളിയാർ അഗ്രികൾച്ചറൽ ഇമ്പ്രൂവ്‌മെന്റ് സൊസൈറ്റിയുടെ നവീകരിച്ച ആഫീസ് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പുതിയതായി നിർമ്മിച്ച ലോക്കറിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസും കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്പാ വിതരണം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണും നിർവഹിച്ചു. സംഘം പ്രസിഡന്റ് അനീഷ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ, വണ്ണപ്പുറം സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.എം. സോമൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഇന്ദു സുധാകരൻ, ഷൈനി റെജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, അഡ്വ. ആൽബർട്ട് ജോസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.ജി. ശിവൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോയി കാട്ടുവള്ളിപ്പറമ്പിൽ സ്വാഗതവും ഡയറക്ടർ ബാബു കുന്നത്തശേരി നന്ദിയും പറഞ്ഞു.