ഉടുമ്പന്നൂർ: സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 28ന് രാവിലെ 10.30ന് മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്തുതല പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും സേവന അദാലത്തും 28ന് രാവിലെ 10.30ന് ഉടുമ്പന്നൂർ റോസ് ആഡിറ്റോറിയത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്റെ അദ്ധ്യഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവഹിക്കും. ലൈഫ് ഭവനപദ്ധതിയിൽ വീടു ലഭിച്ച ഗുണഭോക്താക്കൾ യോഗത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിവിധ വകുപ്പുകൾ മുഖേന ലൈഫ് ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട സേവനങ്ങൾക്കായി ജില്ലാ കളക്ടറുടെ അദാലത്തിലേക്കുള്ള അപേക്ഷകൾ യോഗത്തിൽ സമർപ്പിക്കാം.