തൊടുപുഴ: നഗരസഭയും തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിംഗും സംയുക്തമായി നടത്തിയ റിപ്പബ്ളിക് ദിനാഘോഷവും സാംസ്‌കാരിക സമ്മേളനവും നടത്തി. റിപ്പബ്ലിക് ദിന റാലി പി.ജെ. ജോസഫ് എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്തു. തുടർന്ന് മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ്എം.ബി. താജുവിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. റിപ്പബ്ലിക് ദിന സന്ദേശം ബ്രിഗേഡിയർ വി.ആർ. സുനിൽ കുമാർ നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ, ട്രഷറർ രാമചന്ദ്രൻ, കൗൺസിലർ ജയലക്ഷ്മി ഗോപൻ, ഡോ. ചാക്കോ, ഷെമീർ കെ.പി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.എ സലീംകുട്ടി സ്വാഗതവും യൂത്ത്‌വിംഗ് ജന. സെക്രട്ടറി രമേഷ് പി.കെ നന്ദിയും പറഞ്ഞു.