തൊടുപുഴ: ജെ.സി.ഐ തൊടുപുഴയുടെ 2021 വർഷത്തെ പ്രസിഡന്റായി സി.എ. ഫെബിൻലീ ജയിംസിനെയും സെക്രട്ടറിയായി അഖിൽ ചെറിയാനെയും ട്രഷററായി അഡ്വ. ജേക്കബ് ആനക്കല്ലുങ്കലിനെയും തിരഞ്ഞെടുത്തു. അലാന്റാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമീളദേവി മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ മുൻ നാഷ്ണൽ വൈസ് പ്രസിഡന്റ് ജിജി ജോസഫ്, സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ, സോൺ വൈസ് പ്രസിഡന്റ് ജോൺ പി.ഡി, ജെ.സി.ഐ തൊടുപുഴ മുൻ പ്രസിഡന്റ് സ്റ്റീഫൻ പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ജേസററ്റ് ചെയർപേഴ്‌സണായി സുസ്മിത ജോസഫിനെയും ജെ.ജെ. ചെയർമാനായി ജോസഫ് ഷീരജിനെയും തിരഞ്ഞെടുത്തു.