തൊടുപുഴ: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിന്റെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഐ.എം.എയിൽ രക്തദാനം നടത്തി. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ വിഷ്ണു പുതിയേടത്ത്, ഉപാദ്ധ്യക്ഷൻ ഗോകുൽ ഗോപിനാഥ്, തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കണ്ണായി നിധിൻ, മുനിസിപ്പൽ പ്രസിഡന്റ് വിശാഖ് എന്നിവർ നേതൃത്വം നൽകി.