കുഞ്ചിത്തണ്ണി: എല്ലക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കുഞ്ചിത്തണ്ണി ശാഖയുടെ ഉദ്ഘാടനം പ്രസിഡന്റ് ഒ.ആർ. ശശി നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡംഗം ടി.ജി. സോമൻ അദ്ധ്യക്ഷനായിരുന്നു. ദേവികുളം താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ എം.ബി. രാജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ പി.ബി.​ ജോഷി,​ സ്വപ്ന സജിമോൻ, ജെയിംസ് വർഗീസ്,​ എം.ആർ. സോമനാഥൻ, ജോൺ കുഴിഞ്ഞാലി എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി ജെയ്‌സമ്മ ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ ബാങ്ക് ഡയറക്ടർ സി. ഡി. ടോമി സ്വാഗതവും കുഞ്ചിത്തണ്ണി ശാഖാ മാനേജർ ജസ്റ്റിൻ കെ.എസ്. നന്ദിയും പറഞ്ഞു.