deen
തൊടുപുഴയിൽ കർഷകപ്രക്ഷോഭ ഐക്യദാർഢ്യസമിതി നേതൃത്വത്തിൽ നടന്ന കിസാൻ പരേഡും ട്രാക്ടർ റാലിയും ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്, പ്രൊഫ. എം.ജെ. ജേക്കബ്, സി.എസ്. ഷാജി, ടി.ജെ. പീറ്റർ, അഡ്വ. ഇ.എ. റഹിംഎന്നിവർ നേതൃത്വം നൽകുന്നു.

തൊടുപുഴ: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷക ലക്ഷങ്ങൾ നടത്തിയ ട്രാക്ടർ റാലിയെ പിന്തുണച്ചുകൊണ്ട് തൊടുപുഴയിൽ കർഷക പ്രക്ഷോഭഐക്യദാർഢ്യസമിതി ആഭിമുഖ്യത്തിൽ കിസാൻ പരേഡും ട്രാക്ടർ റാലിയും സംഘടിപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ഐക്യദാർഢ്യസമിതി ജില്ലാ ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ്, വൈസ് ചെയർമാൻ ടി.ജെ. പീറ്റർ, ജനറൽ കൺവീനർ എൻ. വിനോദ്കുമാർ, വി.എം. സോജൻ, കർഷക സംഘം നേതാവ് സി.എസ്. ഷാജി, അഡ്വ. ഇ.എ. റഹിം തുടങ്ങിയവർ നേതൃത്വം നൽകി. റാലി ടൗൺ ചുറ്റി ഐക്യദാർഢ്യകേന്ദ്രത്തിൽ അവസാനിച്ചു. തുടർന്ന് നടന്ന ഐക്യദാർഢ്യസമ്മേളനത്തിൽ സമിതി ചെയർമാൻ പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷനായി. സംസ്ഥാന ശിശുക്ഷേമസമിതി സെക്രട്ടറി ഡോ. ഷിജുഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവയെ ചെറുത്തു പരാജയപ്പെടുത്താൻ മുഴുവൻ ജനങ്ങളും കർഷകരോടൊപ്പം അണിചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. സി.എം.പി ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ്‌കുമാർ, കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് വർഗീസ് സക്കറിയ, ട്രാക്ക് പ്രസിഡന്റ് ജയിംസ് മാളിയേക്കൽ, സെക്രട്ടറി സണ്ണി തെക്കേക്കര, ഐക്യദാർഢ്യ സമിതി വൈ. ചെയർമാൻ ടി.ജെ. പീറ്റർ, ജനറൽ കൺവീനർ എൻ. വിനോദ്കുമാർ, എൻ.ഐ. ബെന്നി, ജെയിംസ് കോലാനി, സെബാസ്റ്റ്യൻ എബ്രഹാം, സിബി സി. മാത്യു, പ്രളയത്തിൽ ഭൂമിയും കൃഷിയും നഷ്ടപ്പെട്ട മുരിക്കാശ്ശേരിയിലെ കർഷകൻ ചാക്കോ ദേവസ്യ എന്നിവർ പ്രസംഗിച്ചു.