ചെറുതോണി: രാജ്യത്തെ കാർഷിക മേഖലകളെ കോർപ്പറേറ്റുകൾക്ക് കായികശേഷിയിലൂടെ വിട്ടുനൽകുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ അഭിപ്രായം പോലും സ്വീകരിക്കാൻ ഇക്കാര്യത്തിൽ സർക്കാരിനായില്ലെന്നും ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ ചെറുതോണിയിൽ പറഞ്ഞു. കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ചുകൊണ്ട് ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട് നയിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനത്തിൽ അനിൽ ആനയ്ക്കനാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, തോമസ് രാജൻ, എ.പി. ഉസ്മാൻ, അഡ്വ. കെ.കെ മനോജ്, മുകേഷ് മോഹനൻ, എം.ഡി. അർജുനൻ, വിജയകുമാർ മറ്റക്കര, ആഗസ്തി അഴകത്ത്, അഡ്വ. എബി തോമസ്, രാജി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.