ഇടുക്കി: ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് കോടതി കേസുകളുടെ പുരോഗതിയും തുടർനടപടിയും വിലയിരുത്തുന്നതിനുള്ള സ്യൂട്ട് മീറ്റിംഗ് 29ന് ഉച്ചകഴിഞ്ഞ് 2.30ന് ഗൂഗിൾ മീറ്റ് മുഖേന നടത്തും. ജില്ലാ എംപവേർഡ് കമ്മിറ്റി മീറ്റിംഗ്, എൽ.എ.ആർ കേസുകൾ എന്നിവയുടെ അവലോകനവും യോഗത്തിൽ നടക്കുന്നതിനാൽ ബന്ധപ്പെട്ട രേഖകൾ സഹിതം എല്ലാ ഓഫീസ് മേധാവികളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതും നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത ആഫീസ് മേധാവികൾ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്. മീറ്റിംഗിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ഇ-മെയിൽ മുഖേന എല്ലാ ആഫീസ് മേധാവികൾക്കും അയച്ചു നൽകിട്ടുണ്ട്.