ഇടുക്കി: ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ തൊടുപുഴ താലൂക്കിലെ ഇടവെട്ടി, ആലക്കോട്, അറക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകളിലെ പട്ടികജാതി കുടുംബത്തിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരിൽ നിന്ന് സൗജന്യ തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി 12 വരെ നീട്ടി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ച് തേനീച്ച കോളനികൾക്കൊപ്പം സൗജന്യ പരിശീലനവും നൽകുന്നു. താത്പര്യമുള്ളവർ ഡേറ്റാ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 12ന് മുമ്പ് നേരിട്ടോ, പ്രോജക്ട് ആഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസ്, പുളിമൂട്ടിൽ ബിൽഡിംഗ്, ഇടുക്കി റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222344.