ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ ഇടവെട്ടി ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി. യുവ എഴുത്തുകാരിയും ഇടവെട്ടി സ്വദേശിയുമായ നീതു പോൾസൺ എഴുതിയ ചെറുകഥകളുടെ സമാഹാരം 'ജിമിക്കി' കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കവി അശോകൻ മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദിന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് ജനപ്രതിനിധികൾ, ടി.സി. ചാക്കോ, പി.എൻ. സുധീർ, നീതു പോൾസൺ, പത്മാവതി രഘുനാഥ്, സബിത സാവാരിയ, മൃദുലാദേവി, മീരാ മനോജ്, മഞ്ചു ഹാസൻ, ടി.ആർ. ഉണ്ണി വിചാരണ, ദത്തൻ ചന്ദ്രമതി, സൂപ്രണ്ട് കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവർ സംസാരിച്ചു.