തൊടുപുഴ: കാഡ്‌സിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരത്തോടെ മൃഗസംരക്ഷണ മേഖലയിൽ പുതിയ സംരംഭകർക്കായി തൊടുപുഴയിൽ ദ്വിദിന പരിശീലനം നൽകുന്നു. പശു, ആട്, പന്നി, മുയൽ, ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാട, നായ, വളർത്തു പക്ഷി എന്നിവയുടെ ശാസ്ത്രീയ വളർത്തൽ, പരിപാലനം, വിപണനം എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ഓരോ വിഭാഗത്തിലും 30 പേർക്ക് പ്രവേശനം നൽകും. തൊടുപുഴ, ഇടുക്കി താലൂക്കുകളിലെ പഞ്ചായത്തുകളിൽ നിന്നായിരിക്കും പ്രവേശനം. ഒരു പഞ്ചായത്തിൽ നിന്ന് ഒരു വിഭാഗത്തിൽ പരമാവധി രണ്ട് പേർക്ക് ആയിരിക്കും പ്രവേശനം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പരിശീലനം പൂർത്തിയാകും. പരിശീലനം പൂർണമായും സൗജന്യമായിരിക്കും. പരിശീലനത്തിനുശേഷം സർട്ടിഫിക്കറ്റുകൾ നൽകുന്നതും വിപണന സൗകര്യം ഒരുക്കുന്നതുമായിരിക്കും. താത്പര്യമുള്ള സംരംഭകർ ഒന്നിന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു. ഫോൺ: 9645080436, 9847413168.