തൊടുപുഴ: ന്യൂമാൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തൊടുപുഴ ന്യൂമാൻ കോളേജ് പൂർവ്വവിദ്യാർത്ഥികളായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. നിയുക്ത ജില്ലാ ജഡ്ജി ദിനേശ് എം. പിള്ള ഉദ്ഘാടനം ചെയ്തു. ന്യൂമനൈറ്റ്‌സ് പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സുധീഷ്, മനോജ് കോക്കാട്ട്, ലഫ്. പ്രഫ. പ്രജീഷ് സി. മാത്യു, അബ്ദുൾ അൻസാരി, അഡ്വ. സെബാസ്റ്റ്യൻ കെ. ജോസ് എന്നിവർ സംസാരിച്ചു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ ജെസി ജോണി, കൗൺസിലർമാരായ സനു കൃഷ്ണൻ, പി.ജി. രാജശേഖരൻ, ബിന്ദു പത്മകുമാർ, പ്രൊഫ. ജെസി ആന്റണി, അഡ്വ. ജോസഫ് ജോൺ, ജിതേഷ് സി. ഇഞ്ചക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ലതീഷ് എം, കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാട്ട്, കരിമണ്ണൂർ പഞ്ചായത്ത് മെമ്പർ ജീസ് ആയത്തുപാടം, മണക്കാട് പഞ്ചായത്ത് മെമ്പർ ടോണി കുര്യാക്കോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ എന്നിവരെയാണ് ആദരിച്ചത്.