ഇടുക്കി : ഇടുക്കി ജില്ലാ ടിബി സെന്ററിലേക്ക് കഫപരിശോധന സാമ്പിളുകൾ ശേഖരിക്കുന്നതിന് മുദ്രവച്ച മത്സര കരാറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ഫെബ്രുവരി ഒന്നു മുതൽ ഇടുക്കി ജില്ലാ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ജില്ലാ ടിബി സെന്ററിൽ നിന്നും ലഭിക്കും. കരാറുകൾ ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 2 മണി വരെ സ്വീകരിക്കും. കരാർ സംബന്ധിച്ച വിവരങ്ങൾക്ക് ടിബി സെന്ററിലോ 04862 296090 എന്ന നമ്പറിലോ ബന്ധപ്പെടുക.