തൊടുപുഴ: ജി.എസ്.ടി നിയമത്തിലെ അപാകതകൾക്കും അപ്രായോഗിക പരിഷ്‌കാരങ്ങൾക്കുമെതിരെ കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ 29ന് പ്രതിഷേധദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രിസിഡന്റ് കെ. മണിരഥൻ, ജനറൽ സെക്രട്ടറി പി.എസ്‌. ജോസഫ് എന്നിവർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നികുതി, വ്യാപാരമേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും ദിനാചരണം. ജി.എസ്.ടി നിയമം ലഘൂകരിക്കുക, റിട്ടേൺ ഡിവിഷൻ അനുവദിക്കുക, ജി.എസ്.ടി പോർട്ടലിലെ പോരായ്മകൾ പരിഹരിച്ച് കാര്യക്ഷമമാക്കുക, നിയമത്തിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ ഒഴിവാക്കുക, വിവിധ സംഘടനകൾ സമർപ്പിക്കുന്ന നിവേദനങ്ങൾ പരിഗണിക്കുക, നിർബന്ധിത ലേറ്റ് ഫീ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും അസോസിയേഷൻ ഉന്നയിക്കുന്നു.