ചെറുതോണി: വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങൾ എടുത്തിരിക്കുന്ന കാർഷിക- കാർഷികേതര വായ്പകൾ തിരിച്ചടയ്ക്കാത്തതിന്റെ പേരിലുള്ള ജപ്തി നടപടികൾ നിറുത്തിവയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷക യൂണിയൻ (ജോസഫ് വിഭാഗം) സംസ്ഥാന നേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, സംസ്ഥാന ജനറൽ സെക്രട്ടറി സാജു അലക്‌സ്, വിളപ്പിൽ റോബിൻസൺ, നിഥിൻ സി. വടക്കൻ, വൈ. രാജൻ, കുറ്റിയിൽ ശ്യാം, ഡോ. കെ. പ്രഭാകരൻ, അനീഷ് വർക്കല, ജെയിംസ് പുത്തേട്ട്പടവിൽ, ജഗതി ശശികുമാർ എന്നിവർ പ്രസംഗിച്ചു.