തൊടുപുഴ : ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും കർഷകരെ വഞ്ചിക്കുകയും ദ്രോഹിക്കുകയും ചെയ്ത കേരളത്തിലെ ഇടത് ഭരണ നയങ്ങളിൽ പ്രതിഷേധിച്ചും സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് തൊടുപുഴയിൽ 'കർഷക ചത്വരം' നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും.