ചെറുതോണി : മലയോര കർഷകരുടെ പട്ടയം യഥാർഥ്യമാക്കിയത് കെ.എം മാണിയുടെ ഇച്ഛാശക്തിയും ദീർഘ വീക്ഷണവും കൊണ്ടാണെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. പാർട്ടി ചെയർമാനും മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ചു നടത്തിയ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ.ഐ. ആന്റണി, അഡ്വ. അലക്‌സ് കോഴിമല, അഗസ്റ്റിൻ വട്ടക്കുന്നേൽ, മാത്യു മത്തായി തെക്കേമല, എ.ഒ.അഗസ്റ്റിൻ, റെജി കുന്നംകോട്ട്, രാരിച്ചൻ നീറണാംകുന്നേൽ, ഷാജി കാഞ്ഞമല, അഡ്വ എം.എം മാത്യു, ജിൻസൺ വർക്കി, ജിമ്മി മാറ്റത്തിപ്പാറ, സൻസി മാത്യു, ജോയി കിഴക്കേപറമ്പിൽ, ജോസ് കുഴികണ്ടം, ടി.പി. മൽക്ക, ജോസ് കണ്ണമുണ്ടായിൽ, കെ.ജെ. സെബാസ്റ്റ്യൻ, ഷിജോ തടത്തിൽ, സെലിൻ കുഴിഞ്ഞാലിൽ എന്നിവർ സംസാരിച്ചു.