ഇടുക്കി: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാഡമിയിലേക്ക് താത്കാലിക/ ദിവസവേതന അടിസ്ഥാനത്തിൽ വാർഡനെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒന്നിന് രാവിലെ 11ന് പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ആഫീസിൽ നടത്തും. 40 ന് മുകളിൽ പ്രായമുള്ള പ്ലസ് ടു വിജയികളായിട്ടുള്ള പുരുഷന്മാർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ ഹാജരാകണം. വിമുക്ത ഭടന്മാർക്കും കായിക താരങ്ങൾക്കും മുൻഗണന. ഫോൺ: 9447243224, 04862 232499.