ഇടുക്കി : കുട്ടികളുടെ വിഭാഗം പ്രവർത്തിക്കുന്ന 10 അംഗീകൃത ഗ്രാമീണ ലൈബ്രറികൾക്ക് ബാലസാഹിത്യഗ്രന്ഥങ്ങൾ വാങ്ങുന്നതിന് 2500 രൂപ മാച്ചിംഗ് ഗ്രാന്റ് നൽകുന്നതിന് ജില്ലാ ശിശുക്ഷേമസമിതി തീരുമാനിച്ചു. ബാലവിഭാഗം പ്രവർത്തിക്കുന്ന അംഗീകൃത ലൈബ്രറികൾ 5000 രൂപയുടെ പുതിയ പുസ്തകങ്ങൾ വാങ്ങിയ ബില്ലിന്റെ അസ്സൽ കോപ്പി സമിതിക്ക് നൽകണം. അപേക്ഷഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9447963226