മുട്ടം: ഒരു മാസക്കാലമായി മുട്ടം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് മുട്ടം പഞ്ചായത്ത് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തൊടുപുഴ വാട്ടർ അതോറിട്ടി എ.ഇയെ ഉപരോധിച്ചു. മാത്തപ്പാറയിലെ പമ്പ് ഹൗസിൽ സ്ഥാപിച്ചിരിക്കുന്ന 90 എച്ച്.പി മോട്ടോർ ഏതാനും വർഷങ്ങളായി പ്രവർത്തന രഹിതമാണെന്നും 70 എച്ച്.പി മോട്ടറിന്റെ സ്വിച്ച് ഇടയ്ക്കിടക്ക് കേടാവുന്നതുമാണ് പ്രശ്നത്തിന്റെ കാരണമെന്നും എ.ഇ പറഞ്ഞതായി എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. പുതിയ മോട്ടോർ ഉടൻ സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും എ.ഇ പറഞ്ഞതായി നേതാക്കളെ അറിയിച്ചു. പഞ്ചായത്ത് മെമ്പർ റെജി ഗോപി, എൽ.ഡി.എഫ് നേതാക്കളായ കെ.പി. സുനീഷ്, എം.കെ. ഷാജി, ടി.എം. റഷീദ്, ജോസഫ് പഴയിടം, പ്രകാശ് വരമ്പിനകത്ത്, ജുനീഷ് കള്ളികാട്ട്, സണ്ണി, ആൽബിൻ വടശ്ശേരി, അതാക്സ് മാത്യു, സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധിച്ചത്.