മുട്ടം: തയ്യിൽക്കാവ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും സ്വർണ്ണത്തിന്റെ ഏലസും മോഷണം പോയി. പുലർച്ചെ 5.30ന് പൂജാരി ക്ഷേത്രം തുറന്നപ്പോഴാണ് വിവരം അറിഞ്ഞത്. മുട്ടം സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ റോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വോഷണം ആരംഭിച്ചു. ഇടുക്കി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.