മുട്ടം: ഇടപ്പള്ളി ഇല്ലിചാരി പുത്തൻപുരയിൽ ജോസഫിന്റെ (ഏപ്പ്) വീടിന് നേരെ ആക്രമണം നടത്തിയ പ്രതികളെ മുട്ടം പൊലീസ് പിടികൂടി. കോഴഞ്ചേരി മുളന്തറിയിൽ വേൽമുറിയിൽ രാജേഷ് രാജൻ (24), മുട്ടം സ്വദേശികളായ കരുവേലന്തണ്ടേൽ സനീഷ് മാത്യു (36), താഴത്തേൽ ജോമോൻ (37) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ എത്തിയ വാഹനവും കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11നാണ് വീടിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു. ജോസഫും ഭാര്യയും രണ്ട് മക്കളും വീട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം.