febroniya
സിസ്റ്റർ ഫെബ്രോണിയ

തൊടുപുഴ: ആരാധന മഠം കോതമംഗലം പ്രോവിൻസ് അംഗം സിസ്റ്റർ ഫെബ്രോണിയ എസ്.എ.ബി.എസ് (മറിയക്കുട്ടി- 79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒമ്പതിന് മാറിക മഠം വക സെമിത്തേരിയിൽ. കോടിക്കുളം അമേനാനിക്കൽ പരേതരായ വർക്കി ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ സിസ്റ്റർ വലന്റീന എസ്എബിഎസ് (പഞ്ചാബ്), ഏലിക്കുട്ടി, ത്രേസ്യാക്കുട്ടി. പരേത കോടിക്കുളം, കൊടുവേലി, കാളിയാർ, ചെപ്പുകുളം, വാഴത്തോപ്പ്, മാറിക, ലിസി ഹോം, തൊടുപുഴ അമല ഹോസ്റ്റൽ, കദളിക്കാട് , നിർമല ഭവൻ, അമല ഭവൻ, ആലുവ ജനറലേറ്റ്, മുപ്ലിയം, ശാന്തിഭവൻ, ജയ്‌റാണി, സെന്റ് മേരീസ് , ആനിക്കാട് തുടങ്ങിയ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.