shijo
യൂത്ത്ഫ്രണ്ട്(എം) ന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിൽ നടന്ന രക്തദാന ക്യാമ്പ് ജില്ലാപ്രസിഡന്റ് ഷിജോ തടത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി: കെ.എം. മാണിയുടെ 88-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 88 യൂത്ത്ഫ്രണ്ട് പ്രവർത്തകർ രക്തദാനം നടത്തി. ഇടുക്കി മെഡിക്കൽ കോളേജിൽ നടന്ന രക്തദാന ചടങ്ങ് ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ആഫീസർ ഡോ. ദിവ്യ വേണുഗോപാൽ, അന്നമ്മ ജോസഫ്, യൂത്ത് ഫ്രണ്ട്(എം) ഭാരവാഹികളായ പ്രിൻസ് ജോസഫ്, മാത്യൂസ് കുളത്തിനാൽ, ബിൻസ് കുന്നംകോട്ട്, ജിന്റു ജോസ്, ആൽബിൻ വറപോളയ്ക്കൽ, അലൻ തോമസ് മാത്യൂസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.