തൊടുപുഴ: കെ.എം. മാണി ഒരേസമയം മികച്ച ഭരണാധികാരിയും ജനകീയാംഗീകാരമുള്ള രാഷ്ട്രീയ നേതാവുമായിരുന്നെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെയും കെ.എം മാണി സ്റ്റഡി സെന്ററിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാണിസാർ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനകത്തും പുറത്തുമായി പതിനായിരം കേന്ദ്രങ്ങളിൽ കെ.എം. മാണിയുടെ 88ാമത് ജന്മദിനം ആചരിച്ചുവെന്നത് അദ്ദേഹത്തിന്റെ ജനകീയതയുടെ ഉത്തമോദാഹരണമാണെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. കെ.എം. മാണി
സ്റ്റഡി സെന്റർ ചെയർമാൻ ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, അഡ്വ. ബിനു തോട്ടുങ്കൽ, അബ്രഹാം അടപ്പൂര്, റോയിസൺ കുഴിഞ്ഞാലിൽ, അംബിക ഗോപാലകൃഷ്ണൻ, ജോമി കുന്നപ്പിള്ളി, ജെഫിൻ കൊടുവേലി, റിജോ ഇടമനപറമ്പിൽ, ജിബോയിച്ചൻ വടക്കൻ, ജോജൊ അറക്കകണ്ടം, ഷിജു പൊന്നാമറ്റം, നൗഷാദ് മുക്കിൽ, അഡ്വ. എ.ജെ. ജോൺസൺ, ബെന്നി തോമസ് വാഴചാരിക്കൽ, ജോജി പൊന്നിൻപുരയിടം, ആന്റോ വർഗീസ്, ജോജി വാതല്ലൂർ എന്നിവർ പ്രസംഗിച്ചു.