ചെറുതോണി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണവും കെ.പി.സി.സിയുടെ നൂറാം ജന്മവാർഷിക ആഘോഷവും സംഘടിപിച്ചു. സംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലം കമ്മിറ്റികളിലും നടക്കുന്ന സ്മൃതി യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിയാറൻകുടിയിൽ നിന്ന് തടിയമ്പാട്ടേക്ക് നടന്ന സ്മൃതി യാത്രയുടെ ഉദ്ഘാടനം കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.പി. ഉസ്മാൻ നിർവഹിച്ചു. കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ അദ്ധ്യക്ഷൻ റോയി കൊച്ചുപുര ജാഥാ ക്യാപ്ടനായി. നേതാക്കന്മാരായ എം.ഡി. അർജുനൻ, അനിൽ ആനയ്ക്കനാട്ട്, പി.ഡി. ജോസഫ്, സി.പി. സലീം, ടെജോ കാക്കനാട്, ആൻസി തോമസ്, ശശികല രാജു, സി.കെ. ജോയി, അജീഷ് പി.വി, അജിത്ത് വട്ടപ്പാറ, ആലീസ് ജോസ് എന്നിവർ സംസാരിച്ചു.