ആലക്കോട്: വി. തോമസ് മൂറിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് മുതൽ ഏഴുവരെ ആഘോഷിക്കും. ഇന്ന് രാവിലെ ആറിന് വി.കുർബാന, 7.15 ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ, വി. കുർബാന, സന്ദേശം, നൊവേന ഫാ. ജോസ് വൈപ്പംമഠം, 10ന് വി. കുർബാന, സന്ദേശം, നൊവേന ഫാ. റ്റിയോ കൊച്ചുകാവുംപുറത്ത്. ഒന്നിന് രാവിലെ 6.30 ന് ജപമാല, വി. കുർബാന, നൊവേന ഫാ. പോൾ ചാലയ്ക്കൽ, വൈകിട്ട് 4.30 ന് ജപമാല, വി. കുർബാന, നൊവേന ഫാ. സെബാസ്റ്റ്യൻ പോത്തനാമൂഴി. തുടർന്നുള്ള ദിവസങ്ങളിൽ ജപമാല, വി. കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. സിറിയക് കോടമുള്ളിൽ, ഫാ. ജേക്കബ് തലാപ്പിള്ളിൽ, ഫാ. പോൾ മാറാട്ടിൽ, ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ, ഫാ. ബിബിൻ പോത്തനാമൂഴി, ഫാ. പോൾ കളത്തൂർ, ഫാ. ലിബിൻസ് ആനത്തിൽ, ഫാ. ജോസ് കൂനാനിക്കൽ, ഫാ. ബിനു ഇലഞ്ഞേടത്ത്, ഫാ. ജിയോ കൊക്കണ്ടത്തിൽ, ഫാ. ജോസഫ് കുന്നുംപുറത്ത്, ഫാ. ജോസഫ് കൂനാനിക്കൽ, ഫാ. പോൾ കാരക്കൊമ്പിൽ, ഫാ.കുര്യൻ പുത്തൻപുരയിൽ, ഫാ. സിറിയക് ഞാളൂർ, ഫാ. ജെയിംസ് മുണ്ടോളിക്കൽ എന്നിവർ നേതൃത്വം നൽകും.