തൊടുപുഴ: കെ.എസ്.ടി.എ ഭവനിൽ നടന്ന സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ (എസ്.ടി.എ) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമൻ ഉദ്ഘാടനം ചെയ്തു. എസ്.ടി.എ ജില്ലാ പ്രസിഡന്റ് സുമോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.കെ. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി. ദാസ്, കെ.കെ. ബൈജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. സുമോൾ മാത്യു (പ്രസിഡന്റ്), ബിനിമോൾ എ.എം (സെക്രട്ടറി), വത്സാമോൾ അയ്യപ്പൻ (വൈസ് പ്രസിഡന്റ് ), സിജിമോൾ ഇ.എസ് ( ജോയിന്റ് സെകട്ടറി ), വത്സല പി.വി (ട്രഷറർ) എന്നിവരടങ്ങിയ എട്ട് അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.