തൊടുപുഴ: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരം പരാജയപ്പെടുത്താൻ കേന്ദ്ര സർക്കാർ കുതന്ത്രങ്ങൾ പയറ്റുകയാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. കർഷക സംഘടനകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയും നാട്ടുകാരെയും കർഷകരെയും തമ്മിൽ തെറ്റിച്ചും സമരം പരാജയപ്പെടുത്താനാണ് ശ്രമങ്ങൾ നടക്കുന്നത്. കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇടതു സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും തൊടുപുഴയിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷക ചത്വരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴയിൽ 50 ദിവസമായി നടന്നു വരുന്ന കർഷക പ്രക്ഷോഭ ഐക്യദാർഡ്യ സമരപ്പന്തലിൽ നടന്ന യോഗത്തിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് ടി.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്. ഹംസ, ടി.എം. സലിം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജന.സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ.എസ്. സിയാദ്, എം.എം. ബഷീർ, ടി.കെ. നവാസ്, പ്രൊഫ. എം.ജെ. ജേക്കബ്, എ.എ.ൻ. വിനോദ്കുമാർ, മുഹമ്മദ് ഇരുമ്പുപാലം സംസാരിച്ചു.