ഏഴല്ലൂർ: നരസിംഹസ്വാമി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം മഹോത്സവം ഒന്നിന് നടക്കും. തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കാവനാട്ടുമന പരമേശ്വരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി മാടമന രഞ്ജൻ ആർ. ഗൗതം തിരുമേനിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.30ന് നടതുറക്കൽ, ആറിന് ഗണപതി ഹോമം, തുടർന്ന് കലശം, വൈകിട്ട് ആറിന് വിശേഷാൽ ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും.