തൊടുപുഴ: തൊടുപുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ ആറിന് കൊടിയേറി 15ന് ആറാട്ടോടുകൂടി സമാപിക്കും. ആഘോഷങ്ങൾ ചുരുക്കിക്കൊണ്ട് ആചാരാനുഷ്ഠാനങ്ങളോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുവുത്സവം നടത്തുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഉത്സവ ദിനങ്ങളിൽ അരങ്ങേറ്റം നടത്താൻ താത്പര്യമുള്ള കലാകാരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.