കുടയത്തൂർ: ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ളോമാ/ രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ളോമയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 5 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
അഭിനന്ദിച്ചു
തൊടുപുഴ: വയോജനങ്ങൾക്ക് ബഡ്ജറ്റിൽ പ്രഥമ പരിഗണന നൽകിയ സംസ്ഥാന സർക്കാരിനെ കേരളാ സ്റ്റേറ്ര് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് അഭിനന്ദിച്ചു.
നിവേദനം നൽകി
തൊടുപുഴ: നിർമ്മാണം പൂർത്തിയായിട്ടും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്ത തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഗ്രാമപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും രാത്രികാല സർവീസുകൾ നടത്തണമെന്നും ആവശ്യപ്പെട്ട് കേരളാ നവോത്ഥാന മുന്നണി പാർട്ടി വകുപ്പ് മന്ത്രിക്കും മാനേജിംഗ് ഡയറക്ടർക്കും നിവേദനം നൽകി.
അറിയിപ്പ്
തൊടുപുഴ: കേരളാ കെട്ടിട നിർമ്മാണ തൊഴിലാളി ബോർഡിലെ പെൻഷൻ കൈപ്പറ്റുന്ന അംഗങ്ങൾ 2021 വർഷത്തെ പെൻഷൻ പുതുക്കുന്നതിനായി 15ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് ജില്ലാ ആഫീസിൽ ഹാജരാക്കണം. കഴിഞ്ഞ വർഷം അക്ഷയ വഴി മസ്റ്ററിംഗ് നടത്താത്തതിനാൽ പെൻഷൻ മുടങ്ങി കിടക്കുന്നവർക്ക് വേണ്ടി 10 വരെ അക്ഷയ വഴി മസ്റ്ററിംഗ് നടത്തുന്നതിനായി സർക്കാർ സമയം ദീർഘിപ്പിച്ച് നൽകിയെന്നും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ എക്സിക്യുട്ടീവ് ആഫീസർ അറിയിച്ചു.