ഇടവെട്ടി: കെ.പി.എം.എസ് ഇടവെട്ടി ശാഖാ സമ്മേളനം ഇടവെട്ടി ബാങ്ക് ജംഗ്ഷനിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം സമ്മേളന വേദിയായ ചിറ ജംഗ്ഷനിലെ കരയോഗം ഹാളിലെത്തി ചേർന്നപ്പോൾ ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിനോദ് പരപ്പിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ, വാർഡ് മെമ്പർമാരായ സുജാത ശിവൻ നായർ, ബിന്ദു ശ്രീകാന്ത്, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് സി.സി. ശിവൻ, സുരേഷ് കണ്ണൻ, അനീഷ് പി.കെ, കിഷോർ കുമാർ, കെ.ജി. സോമൻ, കെ.കെ. സാജു, എം.കെ. പരമേശ്വരൻ, ബാബു പരമേശ്വരൻ, പി.കെ. ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി രതീഷ് പി.കെ. ഉദ്ഘാടനം ചെയ്തു. കെ.പി.വൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.