അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേത്രത്വത്തിൽ ഗാനസന്ധ്യ സംഘടിപ്പിച്ചു. പ്രാദേശിക കലാകാരന്മാരെയും ഗായകരെയും പങ്കെടുപ്പിച്ച് നാടൻപാട്ടുകൾ, സിനിമാഗാനം, നാടകഗാനം, കവിതകൾ തുടങ്ങിയവ കോർത്തിണക്കി ഒരുക്കിയ സംഗീത പരിപാടിക്ക് ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ എന്നിവർ നേതൃത്വം നൽകി.