തൊടുപുഴ: യൂത്ത് ഫ്രണ്ട് (എം), കെ.എസ്.സി (എം) ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സംഗമം ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനും പാർട്ടി ഉന്നതാധികാര സമിതി അംഗവുമായ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി ഉന്നതാധികാര സമിതി അംഗം മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. രാഗേഷ് ഇടപ്പുര, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ്, സംസ്ഥാന നേതാക്കളായ ബൈജു വറവുങ്കൽ, ക്ലെമന്റ് ഇമ്മാനുവൽ, ഷിബു പൗലോസ്, ബിനോയ് മുണ്ടക്കമറ്റം, ജോമോൻ കുന്നുംപുറം, മാത്യു പുല്ലാട്ട്, കെ.എസ്.സി നേതാക്കളായ എബിൻ വാട്ടപ്പിള്ളിൽ, പ്രഫുൽ ഫ്രാൻസിസ്, ഉദീഷ് ഫ്രാൻസിസ്, അജോ പ്ലാക്കൂട്ടം, ജിബിൻ ജോർജ്, ജെൻസ് നിരപ്പേൽ, ജോസഫ് മാത്യു, തോമസ് അലസ് തുടങ്ങിയവർ പങ്കെടുത്തു.