കാസർകോട്: യൂത്ത് ലീഗ് പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ബേരിക്കയിലെ സച്ചിനെ(33)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. വധ ശ്രമത്തിനാണ് കേസ്. മുട്ടംബങ്കര മാണിവളപ്പിലെ ബഷീർ എന്ന ബച്ചി(33)ക്കാണ് കഴിഞ്ഞദിവസം ബേരിക്കയിൽ വെച്ച് കുത്തേറ്റത്. കൊടി നാട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അരയിൽ തിരുകിയ കത്തിയെടുത്ത് സച്ചിൻ ബഷീറിന്റെ കഴുത്തിൽ കുത്തുകയായിരുന്നുവത്രെ. ബഷീറിനെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പള അഡീഷണൽ എസ്.ഐ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.