നീലേശ്വരം: കിനാനൂർ കരിന്തളം കോൺഗ്രസ് മണ്ഡലം സെക്രട്ടറി കുമ്പളപ്പള്ളിയിലെ കെ.വിജയന്റെ വീട് ആക്രമിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് വീടിന്റെ ജനൽ ഗ്ലാസ്റ്റുകളും കാറിന്റെ ഗ്ലാസ്സും പിൻ ഭാഗവും മുൻ ഭാഗവും സാമൂഹ്യ ദ്രോഹികൾ അടിച്ചു തകർത്തത്. കെ.പി.സി.സി. നിർവ്വക സമിതി അംഗം അഡ്വ.കെ.കെ.നാരായണൻ, ഡി.സി.സി അംഗം സി.വി. ഭാവനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമേശൻ വേളൂർ എന്നിവർ വീട് സന്ദർശിച്ചു.