മാഹി: ജന ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ജനുവരി 8 മുതൽ രാജ് നിവാസിനു മുമ്പിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ തീരുമാനമായി.2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയടക്കം രാജ്നിവാസിൽ ധർണ്ണാ സമരം നടത്തിയിരുന്നു.
ലെഫ് ഗവർണ്ണർക്കയച്ച 34 ഫയലുകൾക്ക് അനുമതി നൽകണമെന്നായിരുന്നു പ്രധാന ആവശ്യം.മുഖ്യമന്ത്രിയുമായുള്ള ലെഫ് ഗവർണറുടെ ചർച്ചക്ക് ശേഷം ധർണ്ണ പിൻവലിച്ചെങ്കിലും എല്ലാ ഫയലുകൾക്കും ലെഫ് ഗവർണർ അനുമണി നൽകിയിരുന്നില്ല.ലെഫ് ഗവർണർക്കെതിരെയുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും സമരം ജനങ്ങളിൽ അനുഭാവമുണ്ടാക്കുകയും പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തിരുന്നു .
സി .പി .ഐ,സി.പി.എം,വിടുതലൈ സിരുതലൈ,എം.ഡി.എം.കെ,പുതിയ നീതി കക്ഷി,രാഷ്ട്രീയ ജനതാദൾ തുടങ്ങിയ പാർട്ടികൾ,മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് .അതേ സമയം,കോൺഗ്രസ്സ് സഖ്യകക്ഷിയായ ഡി.എം.കെ യോഗത്തിൽ പങ്കെടുത്തില്ല.വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ തനിയെ മത്സരിക്കാനാണ് പുതുച്ചേരി ഡി.എം.കെയുടെ തീരുമാനം .