തലശ്ശേരി: സി.പി.എം നേതാവും, നഗരസഭാ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എം.പി. നീമയുടെ വീടിനു നേരെ ബോംബേറ്. കോടിയേരി ഈങ്ങയിൽപീടികയിൽ ജാനകി നിവാസിനു നേരെ ഇന്നലെ പുലർച്ചെയാണ് ബോംബേറുണ്ടായത്. ഒരു നാടൻ ബോംബാണ് എറിഞ്ഞത്. വീടിനു കേടുപാടൊന്നുമില്ല. സംഭവത്തിനു പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന് നീമ ആരോപിച്ചു. ന്യൂമാഹി പൊലീസിൽ പരാതി നൽകി.