പയ്യന്നൂർ: ശ്രീനാരായണ ഗുരുദേവ ശിഷ്യനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ആനന്ദ തീർത്ഥരുടെ 116-ാം ജന്മവാർഷികം ശ്രീ നാരായണ വിദ്യാലയത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ചു ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ പ്രത്യേക പൂജയും സമാധിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിച്ചു. എം. കുഞ്ഞികൃഷ്ണൻ, കെ.പി. ദാമോദരൻ, എ.കെ. ഗോവിന്ദൻ, കെ.വി. രാഘവൻ, കെ.യു.നാരായണൻ, ശ്രീധരൻ നമ്പ്യാർ, കെ. കൃഷ്ണൻ, എ.കെ.പി. നാരായണൻ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.പി. ദാമോദരൻ സ്വാഗതം പറഞ്ഞു.