കാഞ്ഞങ്ങാട്: എൽ.ജെ.ഡി ജില്ലാ കൗൺസിൽ യോഗവും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി അംഗങ്ങൾക്കുള്ള സ്വീകരണവും പി. സ്മാരകത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. കുഞ്ഞമ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണൻ പനങ്കാവ്, സിദ്ദിഖ് അലി മൊഗ്രാൽ, വി വി കൃഷ്ണൻ, ഇ.വി ഗണേശൻ, എം.ജെ. ജോയ്, പി.വി.കുഞ്ഞിരാമൻ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് കെ. പവിത്രൻ, മഹിളാ ജനതാദൾ ജില്ലാ പ്രസിഡന്റ് ടി. അജിത, ജില്ലാ പഞ്ചായത്തംഗം എം. മനു, കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർ മായാ കുമാരി, ഗ്രാമപഞ്ചായത്ത് അംഗം എ.കെ. സുജ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു.